'കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല'. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യാക്കരനെയുംഒരു നേരത്തേക്ക് ഞെട്ടിപ്പിക്കുന്ന അഭിപ്രായമാണിത്.പറഞ്ഞതു വാക്കു കൊണ്ടും നോക്കു കൊണ്ടും ലോകം ശ്രദ്ധിക്കുന്ന അരുന്ധതി റോയ് ആണെന്നറിയുമ്പോള്‍ ഞെട്ടല്‍ ദേഷ്യമാകും.
സ്വതന്ത്ര കശ്മീര്‍ ആവശ്യം ഉന്നയിക്കുന്ന വിഘടന വാദികള്‍ ക്കൊപ്പം വേദി പങ്കിട്ടാണ് അരുന്ധതി ഈ അഭിപ്രായം പറഞ്ഞത്.കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല,സാമൂഹികമായും സാംസ്കാരികമായും ഇന്ത്യയുടെ
മുഖ്യ ധാരയില്‍ എത്തിയിട്ടില്ലെന്നാണ് റോയ് ഉദ്ദേശിച്ചതെന്നു മേധാ പട്കര്‍ നല്‍കിയ ന്യായീകരണം അംഗീകരിക്കാനാവില്ല .ഇത് ഇന്ത്യാ വിരുദ്ധ പ്രസംഗം തന്നെയാണ്.മുന്‍പും റോയ് ഇതേ നിലപാട് സ്വീകരിച്ചിട്ടുണ്ട്.2008 ലെ സ്വാതത്ര്യദിന ആഘോഷങ്ങളുടെ മൂന്നാം നാള്‍ ശ്രീനഗറില്‍ നടന്ന റാലിയില്‍ ഇന്ത്യയില്‍ നിന്നും വേര്‍പെട്ട് സ്വാതന്ത്ര്യം നേടാനുള്ള ഒരു ജനതയുടെ ആഗ്രഹത്തി ന്‍റെ പ്രതിഫലനമെന്നാണ് ഈ വിഘടനവാദത്തെ പ്രകീര്‍ത്തിച്ചത്.കശ്മീര്‍ ജനതയുടെ ആഗ്രഹങ്ങളെ കുറിച് പൊതുവേദിയില്‍ നടത്തുന്ന അഭിപ്രയപ്രകടങ്ങള്‍ക്ക് അതിര്‍ വരമ്പുവേണം.കാരണം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തി ഉറപ്പിക്കാനും ആയുധമെത്തിക്കാനും മാത്രമേ ബുദ്ധിജീവികളുടെ നിലവിട്ട ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉപകരിക്കു. പ്രകടനം നടത്തുന്നവര്‍ക്കും ഉച്ചത്തില്‍ സംസരിക്കുനവര്‍ക്കും തീറെഴുതാന്‍ ഉള്ള മണ്ണ്‍ ആണോ ഇന്ത്യയെന്ന് ഇക്കൂട്ടര്‍ സ്വയം ചോദിക്കണം.
തറവാട്ടു മണ്ണിനായി പതിറ്റാണ്ടുകള്‍ പൊരുതിയ മേരി റോയിയുടെ മകളാണ് ഇന്ത്യയെ വിട്ടുനല്‍കാന്‍ ശബ്ദം ഉയര്‍ത്തിയിരിക്കുന്നത്.ശബ്ദം ഇല്ലാത്തവനു വേണ്ടി സന്ധിയില്ലാതെ പോരടിച്ച അരുന്ധതിയെ ഞാനും ഇഷ്ടപെട്ടിരുന്നു,,ചെറിയ കാര്യങ്ങളുടെ ആ വലിയ തമ്പുരാട്ടിയെ! സ്വതന്ത്ര്യത്തിനോ നന്മയ്ക്കോ അല്ല പാകിസ്ഥാന് കയ്യടിക്കുകയാണ് അരുന്ധതി ചെയ്തിരിക്കുന്നത്.ഇത് പൊറുക്കാനാവില്ല.
.


